Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Dr Vandana Das

ഡോ. ​വ​ന്ദ​നാ​ദാ​സ് കൊ​ല​ക്കേ​സ്: സാ​ക്ഷി​വി​സ്താ​രം തു​ട​ങ്ങി

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ അ​തി​ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട ഡോ. ​വ​ന്ദ​നാ​ദാ​സ് കേ​സി​ലെ സാ​ക്ഷി​വി​സ്താ​രം കൊ​ല്ലം അ​ഡി. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. ര​ണ്ടാം സാ​ക്ഷി​യും പ്ര​തി​യു​ടെ സ​മീ​പ​വാ​സി​യു​മാ​യ ബി​നു​വി​ന്‍റെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി. ജ​ഡ്ജി പി.​എ​ൻ.​വി​നോ​ദ് ആ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്.

പ്ര​തി​യാ​യ കു​ട​വ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ സ​ന്ദീ​പി​നെ പൂ​യ​പ്പ​ള്ളി പോ​ലീ​സ് കൊ​ട്ടാ​ര​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ താ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ളും സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു.

മൂ​ന്നാം സാ​ക്ഷി ഹോം ​ഗാ​ർ​ഡ് അ​ല​ക്സ് കു​ട്ടി​യു​ടെ വി​സ്താ​രം ഇ​ന്ന് ന​ട​ക്കു​ന്നു​ണ്ട്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പ്ര​താ​പ്.​ജി പ​ടി​ക്ക​ൽ ആ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

Latest News

Up